2015, സെപ്റ്റംബർ 13, ഞായറാഴ്‌ച

മതങ്ങൾക്കപ്പുറം...

മതങ്ങൾക്കപ്പുറം... എനിക്കും,നിനക്കും,
അവനും ഒരുമ്മിച്ച് പ്രാർത്ഥിക്കാൻ
പൊതുവായ ഒരു പ്രാർത്ഥന വേണം..
ഒരുമ്മിച്ചിരിക്കാൻ ഒരിടം വേണം 💕

2015, ജൂൺ 17, ബുധനാഴ്‌ച

വിവാഹം ചെയ്യുമ്പോള്

വിവാഹം ചെയ്യുമ്പോള്
ഒാര്ക്കുക ''
“കണ്ണിലെ കൃഷ്ണ മണി
പോലെ അവളെ കാത്തു
സൂക്ഷിക്കുന്ന ഒരച്ഛന് ഉണ്ട്
അവള്ക്ക് ”
” കളി കുട്ടുകാരിയായി
അവളുടെയൊപ്പം ചിരിച്ചു
കളിച്ചു നടക്കുന്ന അമ്മയുണ്ട്
” ..
“അവളെ ജീവനെക്കാള് ഏറെ
സ്നേഹിക്കുന്ന,രാജാ
കുമാരിയെ പോലെ എല്ലാ
ഇഷ്ടവും സാധിച്ചു
കൊടുക്കുന്ന ആങ്ങളമാരുണ്ട് ”
അവരെയെല്ലാം
വിട്ടു,രാജകുമാരിയുടെ
ജീവിതം ഉപേക്ഷിച്ചു അവള്
നിന്റെ കൂടെ വന്നാല് നീ
ഉറപ്പിച്ചോ
ഈ ലോകത്ത് ഏറ്റവും
അധികം അവള്
സ്നേഹിക്കുനത് നിന്നെ
ആണെന്ന്…..
അവള്ക്ക് ജീവിക്കാന് രക്ത
ബന്ധങ്ങളെക്കാള്‍ കൂടുതല്
നിന്റെ ഹൃദയ ബന്ധം ആണ്
വേണ്ടതെന്നു ......
നീ അവളുടെ സ്വപ്ന
സാഫല്യം ആണെന്ന്,
നീ കൂടെയില്ലെങ്കില്
അവളിലെ സ്ത്രീ ജന്മത്തിന്
പൂര്ണത ഉണ്ടാവില്ലെന്ന്….
വീട്ടുക്കാരുടെ ആഗ്രഹങ്ങള്
എല്ലാം ബലി കഴിച്ചു
,അവര്ക്ക് അപ്രതീക്ഷിത
വേദന നല്കി
പട്ടിണിയും,വേദനയും
,എല്ലാം സഹിക്കാന്
തയ്യാറായി അവള് നിന്റെ
കൂടെ വരുന്നത് നീയില്ലാതെ
അവള്ക്ക് ജീവിക്കാനവില്ല
എന്നാ പുര്ണ വിശ്വാസം
ഉള്ളത് കൊണ്ടാണ്…..
നീ ഭാഗ്യം ചെയ്തവനാണ്
സ്നേഹിതാ ..ഭാഗ്യം
ചെയ്തവര്ക്കെ
സ്നേഹിക്കാന് മാത്രം
അറിയാവുന്ന ആ
സ്നേഹത്തിനു വേണ്ടി
എന്തും ചെയ്യാന്
തയ്യാറാവുന്ന മാലാഖയെ
കിട്ടുകയുള്ളൂ……..
നോക്കാലോ…..
,വാക്കാലോ….
,പ്രവര്ത്തിയാലോ…. നീ
അവളുടെ മനസ്സോ, ശരീരമോ
വേദനിപ്പിക്കരുത് …
എല്ലാം ഉപേക്ഷിച്ചു
നിന്റെ മാറില് അണിഞ്ഞത്
തെറ്റായി എന്നാ തോന്നല്
അവളുടെ മനസ്സില്
ഒരിക്കലും ഉണ്ടാവരുത്
..അവള്ക്ക് നിന്റെ പണമോ
,പ്രതാപമോ ഒന്നും വേണ്ട
..അവള്ക്ക് അല്പം സ്നേഹവും
ഒത്തിരി സംരക്ഷണവും,തലച്
ചയ്ക്കാന് നിന്റെ നെഞ്ചും
മാത്രം മതി …അതവള്ക്ക്
കൊടുക്കുക… ..അവളുടെ
കൊച്ചു കൊച്ചു കാര്യങ്ങള്
പോലും സൂക്ഷ്മതയോടെ
കേള്ക്കുക ..അത് സാധിച്ചു
കൊടുക്കുക …
ഈ ലോകത്ത് നീയല്ലാതെ
അവള്ക്ക് വേറെ ആരുമില്ല
എന്നാ തോന്നല് എന്നും
നിനക്ക് ഉണ്ടാവണം …
നീയാണ് അവളുടെ
ലോകം..നീയാണ് അവളുടെ
പുരുഷന്..നീയാണ് അവളുടെ
രക്ഷാകര്ത്താവ്….നീയാണ്
അവളുടെ ദൈവം…അവളെ
ചതിക്കരുത് ..അവളെ
അവിശ്വസിക്കരുത് ….നിന്നെ
മാത്രം മനസ്സില്
ധ്യാനിച്ച് കഴിയുന്ന
പെണ്ണാണ് അവള് എന്ന
ഓര്മ്മ എന്നും വേണം …
അവളെ എന്നും സ്നേഹം
കൊണ്ട്
പൊതിയണം….നിന്റെ
സ്നേഹത്തില് അവള് വീര്പ്പ്
മുട്ടണം… കാരണം ഇന്നു നീ
അല്ലാതെ അവള്ക്ക് വേറെ
ആരുമില്ല ..

2015, ജൂൺ 10, ബുധനാഴ്‌ച

ചില തിരിച്ചറിവുകൾ....

മകൾ
-----------
എഞ്ചിനീയറിംഗ് കോളേജിൻ്റെ
നടയ്ക്കൽ അപ്രതീക്ഷിതമായി
കണ്ട അച്ഛനെ ആ മകൾ കൂട്ടുകാരികൾക്ക്
ഇംഗ്ലീഷിൽ ഇങ്ങനെ പരിചയപ്പെടുത്തിയത്രേ
"വീട്ടിനടുത്തുള്ളയാളാ.
എൻ്റെ വണ്ടി ശരിയാക്കിയെന്നു
പറയാൻ വന്നതാ.
പാവം"
ഭാഷയറിയാത്ത അച്ഛൻ്റെ കരിപുരണ്ട
കുപ്പായവും ഓയിലു പുരണ്ട കറുത്ത കൈകളും
അപ്പോഴും വിറയ്ക്കുന്നുണ്ടായിരുന്നു.
വാത്സല്യത്തിൻ്റെ വിറ!
.
കാമുകൻ
-----------------
പരിചയമില്ലാത്ത ആ ഇരുനില കെട്ടിടത്തിൻ്റെ
മുന്നിൽ ബൈക്കു കൊണ്ടു നിർത്തിയപ്പോഴും
അവളുടെ കണ്ണിൽ അവനോടുള്ള
പ്രണയം മാത്രമായിരുന്നു.
തുറന്ന വാതിലിനുള്ളിൽ കണ്ട നാലു
സുഹൃത്തുക്കളെ കണ്ടപ്പോഴും അവളുടെ
കണ്ണിലെ തിളക്കം മങ്ങിയിരുന്നില്ല.
പരുങ്ങലോടെയുള്ള അവൻ്റെ രണ്ടു വാക്കുകളിൽ
അവളുടെ കണ്ണു ചത്തു.
" വേറെ വഴിയില്ല.
ഒന്നഡ്ജസ്റ്റ് ചെയ്യണം"
.
അമ്മ
----------
പോസ്റ്റുമോർട്ടം നടത്തിക്കൊണ്ടിരുന്ന ആ
മൂന്നു വയസുകാരിയുടെ കീഴ്ഭാഗത്തെ
ക്രൂരമായ മുറിവുകൾ ഡോക്ടറോട് ഇങ്ങിനെ
പറഞ്ഞു.
കാമുകന് കാഴ്ചവച്ചതാണ്
ആരുടെ
"എൻ്റെ അമ്മയുടെ "
.
ഭാര്യ
--------
വാതിൽ തുറന്നു കൊടുക്കവെയുള്ള അവളുടെ
വിളറിയ ചിരി അയാൾ കാര്യമാക്കിയില്ല.
ഏറെ ക്ഷീണിതനായിരുന്നു അയാൾ.
"രണ്ടു ദിവസം കഴിഞ്ഞേ വരൂന്ന്
പറഞ്ഞിട്ട് "
"യാത്ര മുടങ്ങി "
ബെഡ് റൂമിലെ കർട്ടനു താഴെ കണ്ട കാലുകൾ
അയാളെ തളർത്തിയില്ല.
വല്ലാതെ സ്റ്റേഹത്തോടെ ആവേശത്തോടെ
കെട്ടിപ്പുണർന്ന്
കിടക്കയിൽ കിടത്തി ആ കാലുകൾക്ക്
രക്ഷപ്പെടാൻ അവസരമൊരുക്കിക്ക
ൊടുക്കുന്നതു കണ്ടപ്പോൾ അയാൾ
തളർന്നുവീണു!
.
മക്കൾ.
-------------
ഒന്നുറങ്ങിയെണീറ്റപ്പോൾ ട്രെയിനിൻ്റെ
മുരൾച്ച കേൾക്കാനില്ല. ആൾക്കൂട്ടത്തിൻ്റെ
ശബ്ദം കേൾക്കുന്നുണ്ട്.
ആശ്വാസം .ആരോ വന്ന് തട്ടി വിളിച്ചു.
" ഇറങ്ങണില്ലേ. ട്രെയിൻ ഇതുവരേ
ഉള്ളൂ"
അപ്പോഴും ആ പ്രായമായ അമ്മ പാതി
വഴിയിൽ വേർപെടുത്തിക്കളഞ്ഞ മക്കളെ
തൻ്റെ അകക്കണ്ണു കൊണ്ടു തിരയുകയായിരുന്നു.
.
ദൈവം.
-------------
കോടികൾ കാണിയ്ക്കയർപ്പിച്ചപ്പോഴും
ദൈവത്തെ അയാൾക്കു കാണാൻ കഴിഞ്ഞില്ല. ഒരു
നയാ പൈസ പോലും വാങ്ങാതെ
തൻ്റെ കിഡ്നിയിലൊന്ന് അയാളുടെ കുഞ്ഞിന്
പകുത്തു നല്കിയിട്ട് ഒന്നും മിണ്ടാതെ പോയ ആ
മനുഷ്യനിൻ അയാൾ ദൈവത്തെ കണ്ടു.
.
സുഹൃത്ത്.
------------------
ഭാര്യയേയും മക്കളേയും മറ്റൊരിടത്തേക്കു
മാറ്റി
സ്വന്തം സുഹൃത്തിനെ വീട്ടിലേക്കു ക്ഷണിച്ചു
വരുത്തി
കൊടുക്കാനുള്ള കടബാദ്ധ്യതയുടെ കണക്കുകൾ
നിരത്തി തൻ്റെ നിസ്സഹായത വെളിപ്പെടുത്തി
മദ്യം നൽകി മയക്കിക്കിടത്തി
അരിഞ്ഞരിഞ്ഞരിഞ്ഞ് പോളിത്തീൻ
കവറിലാക്കി കളയാൻ കൊണ്ടു പോകുന്നതിനു
തൊട്ടു മുൻപ്
അയാളുടെ ഫോൺ ശബ്ദിച്ചു.
കൊല്ലപ്പെട്ടയാളുടെ.
കൊന്നവൻ ഫോണെടുത്തു...
"ഇക്കാ ങ്ങള് ഓരേന്ന് പൈസയൊന്നും
വാങ്ങണ്ട.
ഞമ്മള് അപ്പഴത്തെ ദേഷ്യത്തിന് പറഞ്ഞതാ.
ങ്ങള് ചങ്ങാതിക്ക്
ന്താണ് കൊടുക്കാൻ കൊണ്ടു പോയീന്നിച്ചാ
കൊടുത്തിട്ട് വന്നോളീൻ "
അയാളോടി ഡിക്കി തുറന്നു നോക്ക വെ,
മക്കൾക്ക് കൊടുക്കാൻ ആ സുഹൃത്ത്
കൊണ്ടുവന്ന ഓരോ
ജോഡി ഡ്രസും കുറച്ചു കളിപ്പാട്ടങ്ങളും.
.
വിശപ്പ്
-----------
കാറിനുള്ളിലെ അടച്ചിട്ട വാതിലിനുള്ളിൽ
എ.സിയുടെ തണുപ്പിൽ വിവസ്ത്രത്തിൽ
പരസ്പരം
കെട്ടിപ്പുണർന്ന് ആവേശം
കൊള്ളുന്ന ആ അപരിചിതർക്കും
അകത്തെ കാഴ്ച കാണാതെ പുറത്തെ
ഗ്ലാസിൽ തട്ടി കൈ നീട്ടി ഇരക്കുന്ന
ആ അപരിചിതരായ കുഞ്ഞുങ്ങൾക്കും
ഒരേ പേര്
വിശപ്പ്.
.
കണ്ണ്
---------
പുറം കാഴ്ചകൾ കാട്ടിത്തരാനേ എനിക്കു
കഴിയു....
അകക്കാഴ്ചകൾ നിങ്ങൾ കണ്ടെത്തേണ്ടതാണ
െന്ന് കണ്ണ്.

2015, മേയ് 28, വ്യാഴാഴ്‌ച

ജീവിത പങ്കാളി

മുതിര്ന്നവര്ക്ക് വേണ്ടിയുള്ള ഒരു ഈവനിംഗ്
കോളേജില് സൈക്കോളജി അദ്ധ്യാപകന്
ക്ലാസ്സെടുത്തു കൊണ്ടിരിക്കുകയാ
യിരുന്നു.
സായന്തനത്തിന്റെ ആലസ്യത്തിലേക്ക്
വീണുപോയ വിദ്യാര്ഥികള് ക്ലാസ്സില്
ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നു
മനസ്സിലാക്കിയ അദ്ധ്യാപകന് അവരുടെ
മാനസികോല്ലാസം കൂടി
ലാക്കാക്കിക്കൊണ്ട് പറഞ്ഞു - "ഇനി
നമുക്കൊരു ഗെയിം കളിച്ചാലോ ?"
"എന്ത് ഗെയിം ?" എല്ലാവരും
ആകാംക്ഷയോടെ ചോദിച്ചു.
"കാര്ത്തിക എഴുന്നേറ്റു വരൂ" അദ്ധ്യാപകന്
മുന്നിരയില് ഇരുന്നിരുന്ന വിദ്യാര്ഥിനിയെ
വിളിച്ചു.
"നിങ്ങളുടെ ജീവിതത്തില് ഏറ്റവും
പ്രാധാന്യമുള്ള 30 പേരുടെ പേരുകള് ബ്ലാക്ക്
ബോര്ഡില് എഴുതൂ" - ചോക്ക് എടുത്തു കൊടുത്ത്
കൊണ്ട് അദ്ധ്യാപകന് പറഞ്ഞു.
കാര്ത്തിക തന്റെ കുടുംബങ്ങളുടെയും ,
ബന്ധുക്കളുടെയും, സുഹൃത്തുക്കളുടെയും,
സഹപാഠികളുടെയും പേരുകള് എഴുതി.
"ഇനി ഇതില് താരതമ്യേന പ്രാധാന്യം
കുറവുള്ള മൂന്നു പേരുകള് മായിക്കൂ" -
അദ്ധ്യാപകന് പറഞ്ഞു.
മൂന്നു സഹപാഠികളുടെ പേരുകള് മായിച്ചു
കളയാന് കാര്ത്തികക്കു അധികമൊന്നും
ആലോചിക്കേണ്ടി വന്നില്ല.
"ഇനി ഇതില് നിന്നും പ്രാധാന്യം കുറഞ്ഞ
അഞ്ചു പേരുടെ പേരുകള് മായിക്കൂ"
അല്പ്പം ആലോചിച്ച് കാര്ത്തിക അവളുടെ
അഞ്ച് അയല്ക്കാരുടെ പേരുകള് മായിച്ചു.
ബ്ലാക്ക്ബോര്ഡില് കേവലം നാലുപേരുകള്
അവശേഷിക്കും വരെ ഇത് തുടര്ന്നു. അത്
കാര്ത്തികയുടെ അമ്മ, അച്ഛന്, ഭര്ത്താവ്
ഒരേയൊരു മകന് എന്നിവരുടെതായിരുന്നു.
അതുവരെ ഇതെല്ലാം തമാശയായി
ആസ്വദിച്ചു കൊണ്ടിരുന്ന ക്ലാസ്
നിശബ്ദമായി. കാര്ത്തികയുടെ മനസ്സില്
ഉരുണ്ടുകൂടിയ സമ്മര്ദ്ദത്തിന്റെ
കാര്മേഘങ്ങള് സാവധാനം ക്ലാസ്സില്
ഓരോരുത്തരിലെക്കും പകര്ന്നു.
"ഇനി ഇതില് നിന്ന് രണ്ടു പേരുകള് മായിക്കൂ" -
അദ്ധ്യാപകന് പറഞ്ഞു. ഏറെ നേരത്തെ
ആലോചനക്ക് ശേഷം കാര്ത്തിക
മനസ്സില്ലാ മനസ്സോടെ തന്റെ
മാതാപിതാക്കളുടെ പേരുകള് മായിച്ചു.
"ഇനി ഇതില് നിന്ന് ഒരു പേര് മായിക്കൂ"
വിറയ്ക്കുന്ന കരങ്ങളോടെ, തുളുമ്പുന്ന
കണ്ണുകളോടെ കാര്ത്തിക തന്റെ
ഏകമകന്റെ പേര് മായിച്ചു. അതിനു ശേഷം
നിയന്ത്രണം നഷ്ടപ്പെട്ടു കരഞ്ഞുപോയ
കാര്ത്തികയോട് അദ്ധ്യാപകന് സീറ്റില്
പോയിരിക്കുവാന് ആവശ്യപ്പെട്ടു.
ഏതാനും നിമിഷങ്ങള്ക്കുശേഷം
കാര്ത്തിക ശാന്തയായിക്കഴിഞ്ഞപ്പോള്
അദ്ധ്യാപകന് അവളൊടു ചോദിച്ചു -
"ജനനത്തിനു കാരണക്കാരായ,
ചെറുപ്പത്തില് ലാളിച്ചു വളര്ത്തി
വലുതാക്കിയ മാതാപിതാക്കളെ
എന്തുകൊണ്ട് നീ മായ്ച്ചു കളഞ്ഞു ? നീ
തന്നെ ജന്മം നല്കിയ, കരളിന്റെ
കഷണമായ ഒരേയൊരു മകനെ എന്തുകൊണ്ട്
മായ്ച്ചു കളഞ്ഞു ? ഈ നാലു പേരില്
മാതാപിതാക്കളും മകനും പകരമാവാന്
ഒരിക്കലും ആരാലും സാധ്യമല്ല, എന്നാല്
മറ്റൊരു ഭര്ത്താവിനെ സ്വീകരിക്കുക
സാധ്യവുമാണ്. എന്നിട്ടും എന്ത് കൊണ്ട്
ഭര്ത്താവിനെ തെരഞ്ഞെടുത്തു ? "
ക്ലാസ്സില് സൂചിവീണാല് കേള്ക്കാവുന്ന
നിശബ്ദത !
എല്ലാവരുടെയും ദൃഷ്ടികള് കാര്ത്തികയുടെ
ചുണ്ടുകള് അനങ്ങുന്നതും കാത്തിരിക്കുന്നു,
എല്ലാ കാതുകളും അവളുടെ അധരങ്ങളില്
നിന്ന് അടര്ന്നു വീഴുന്ന വാക്കുകള്ക്കായ
ി കാതോര്ത്തിരിക്കുന്നു.
കാര്ത്തിക വളരെ ശാന്തയായി
സാവധാനം പറഞ്ഞു തുടങ്ങി - "എന്റെ
ജീവിതത്തില് ഒരുദിവസം വരും -
അന്നെന്റെ മാതാപിതാക്കള് എന്നെ
വിട്ടു പോകും. വളര്ന്നു വലുതാകുമ്പോള്
എന്റെ മകനും അവന്റെ പഠനത്തിനോ
ജോലിയുടെ ആവശ്യത്തിനോ
മറ്റെന്തെങ്കിലും കാരണത്താലോ
എന്നെ വിട്ട് അവന്റെ ലോകം
തേടിപ്പോകും. എന്നാല് എന്നോടൊപ്പം
ജീവിതം പങ്കുവെക്കാന് എന്റെ ഭര്ത്താവ്
മാത്രമേ അവശേഷിക്കൂ."
ഒരുനിമിഷത്തെ നിശബ്ദതക്കു ശേഷം മുഴുവന്
ക്ലാസ്സും എഴുന്നേറ്റു നിന്ന്
കരഘോഷങ്ങളോടെ അവളുടെ വാക്കുകള്
സ്വീകരിച്ചു. കാരണം കാര്ത്തിക പറഞ്ഞത്
ജീവിതത്തിലെ പരമമായ ഒരു
സത്യമായിരുന്നു !
കയ്പ്പേറിയതാണെങ്കിലും ഇതാണ്
സത്യം. അതുകൊണ്ട് നിങ്ങളുടെ ജീവിത
പങ്കാളിയെ മറ്റെന്തിനെക്കാളും വില
മതിക്കുക. കാരണം ആണിനേയും
പെണ്ണിനേയും ഇണകളായി കൂട്ടിച്ചേര്ത്
തത് ദൈവമാണ് , എന്തിനെക്കാലുമേറെ ആ
ബന്ധത്തിന്റെ ഊഷ്മളതയും പരിശുദ്ധിയും
തീവ്രതയോടെ നിലനിര്ത്തിക്കൊണ്ട്
പോകേണ്ടത് നമ്മുടെ കര്ത്തവ്യവുമാണ്.

2014, സെപ്റ്റംബർ 25, വ്യാഴാഴ്‌ച

പ്രണയിക്കുന്ന ആളിനെ വിവാഹം കഴിക്കുന്നതിനെ പറ്റി.

ഇത്രയൂം നാള്
പോറ്റിവളര്‍ത്തിയ
അച്ഛനൂമമ്മയൂം വീട്ടുകാരൂം വേണോ...........
.?
അതൊ തന്നെ ജീവനുതുല്യം സ്നേഹിക്കുന്ന
കാമുകന്‍
വേണോ......?
ഒരു
പെണ്‍കുട്ടിയൂടെ ജീവിതത്തിലെ ഏറ്റവൂം നിര്‍ണ്ണായക
തീരുമാനം എടുക്കേണ്ടി വരുന്ന
സന്ദർഭംമാണിത്..
..........!
ഏതൊരു
കാമൂകിയൂം ധര്‍മ്മസങ്കടത്തില
ാവൂന്ന
നിമിഷം....ആര്‍ക്ക
ൂം അവളെ ഉപദേശിക്കാം നീ അച്ഛനെയൂംമമ്മയൂ
ം മറക്കരൂത്
അവരെ പറ്റിക്കരുത്
എന്നൊക്കെ പക്ഷെ അവള്
അവരെ മറക്കൂകയൊ ചതിക്കൂകയോ ആണോ ചെയ്യുന്നത്
അവളൂടെ ജീവിതപങ്കാളിയെ സ്വയം കണ്ടെത്തുന്നത്
എങ്ങനെ ഒരു
തെറ്റാകൂം അച്ഛനോടൂം അമ്മയോടൂംമുള്ള
സ്നേഹം മനസ്സില്‍
സുക്ഷിച്ച്
തന്നെ, സ്നേഹിക്കുന്ന
പുരുഷന്‍റെ കൂടെ ഇറങ്ങിപോവുന്നതില്‍
തെറ്റില്ലാ എന്നാണ്
എൻടെ പക്ഷം..... അല്ലാത്ത പക്ഷം ആ പെണ്‍കുട്ടി ഒരെ സമയം എത്ര പേരെയാണ് വഞ്ചിക്കുന്നത്.. ഇഷ്ടപ്പെട്ട ആ ചെറുക്കന്‍ എന്ത് അത്മാര്‍ഥമായിട്ടാരിക്കും അവളെ സ്നേഹിക്കുന്നത് അവനോട് അവള്‍ കാണിക്കുന്നത് വഞ്ചനയാണ്.. അടുത്തത് വീട്ടുകാര്‍ കണ്ടെത്തി തരുന്ന ചെറുക്കനോടു കാണിക്കുന്നതും വഞ്ചനയാണ് ഒരാള്‍ക്ക് മനസ് നല്‍കിയിട്ട് ശരീരം കൊണ്ട് മാത്രം ഒരാളുടെ കൂടെ ജീവിക്കുന്നു വഞ്ചനയാണ്.. ഇങ്ങനെയൊരു ജീവിതമാണോ നിങ്ങള്‍ക്ക് വേണ്ടത്? ? ചിലപ്പോള്‍ നിങ്ങളുടെ അച്ഛനെയും അമ്മയെയും നിങ്ങള്‍ക്ക് ഒരു തവണ വിഷമിപ്പിക്കുമാരിക്കും പിന്നീട് അത് മാറ്റിയെടുക്കാന്‍ നിങ്ങള്‍ക്കും നിങ്ങളുടെ പങ്കാളിക്കും സാധിക്കണം അതാണ് നിങ്ങളുടെ വിജയം. . എന്തിനാണ് വീട്ടുകാരുടെ നിര്‍ബന്ധത്തിന് മാത്രം വഴങ്ങി ഒരാളെ സ്വീകരിക്കുന്നത്? ഒരു വര്‍ഷവും രണ്ട് വര്‍ഷവുമല്ല അങ്ങനെ ജീവിക്കണ്ടത് ജീവിതകാലം മുഴുവനുമാണ് എന്ന് ഓര്‍ക്കുക. . അങ്ങനെ ജീവിച്ചു തീര്‍ക്കുന്നതിലും നല്ലതല്ലേ ഇത്തിരി പ്രശ്നങ്ങള്‍ സഹിച്ച് ഇഷ്ടപ്പെടുന്ന ആളിന്‍റെ കൂടെ ജീവിതകാലം മുഴുവന്‍ കഴിയുന്നത്  

പ്രതികാരം

വിളിച്ചില്ലെങ്കിലും അവളുടെ കല്ല്യാണത്തിന് പോകണം. . ആ സദസിന്‍റെ ഒരു കോണില്‍ നിന്ന് അവളെ ഒരു തവണകൂടി എന്‍റെതായി കാണണം .. അവസാനം മറ്റൊരാള്‍ അവളുടെ കഴുത്തില്‍ താലി ചാര്‍ത്തുന്ന കാണുബോള്‍ നിറയുന്ന കണ്ണീര്‍ തുള്ളികള്‍ തുടച്ച് അവളുടെ അടുത്ത് ചെല്ലണം. .  കണ്ണിരു മറച്ചു പിടിച്ച് അവളോട് കണ്‍ഗ്രാജുലേഷന്‍സ് പറയണം നല്ലൊരു ജീവിതം ആശംസിക്കണം..  അവള്‍ ഒരിക്കലും മറക്കില്ല ഈ കണ്ട്മുട്ടല്‍ എന്ന് ബോധ്യമാകുബോള്‍ തിരിച്ചു നടക്കണം 
നിന്നോടെനിക്ക് ഇത്രയുമെങ്കിലും മധുരമായി പ്രതികാരം ചെയ്യണം 

മരണം

എന്ത് മസ്മരികമായ അനുഭൂതി. . കത്തിച്ചു വെച്ച നില വിളക്കിന് ചുറ്റും ആളുകള്‍ കൂട്ടത്തോടെ ഇരുന്ന് സഹതാപത്തിന്‍റെ ഒരിറ്റ് കണ്ണീര്‍ വീഴ്ത്തുബോള്‍ സ്നേഹം കൊണ്ട് പിടിച്ചു വാങ്ങിയ ഹ്യദയങ്ങള്‍ പൊട്ടിക്കരയുന്നു.. ഓര്‍മ്മകള്‍ അവരെ കുത്തി നോവിക്കുന്നു.. അല്‍പ്പനേരത്തിനുള്ളില്‍ അഗ്നീ അവളുടെ കരങ്ങളില്‍ പൊതിഞ്ഞ് എന്നന്നെക്കുമായി മറയുമെന്നോര്‍ക്കുബോള്‍ അവരുടെ കണ്ണുകള്‍ വീണ്ടും കലങ്ങുന്നു... പിന്നെയുള്ള ദിവസങ്ങള്‍ മറവിയ്ക്ക് സ്വന്തം ഓരോരുത്തരുടെയും മനസിലും അയാള്‍ ഇല്ലാതെയാകുന്നു 
ഒന്നോര്‍ത്താല്‍ എന്താണ് ജീവിതം ശവപറബിലേക്കുള്ള യാത്രയല്ലേ എന്നിട്ടും അവര്‍ മതത്തിന് വേണ്ടി കടികൂടുന്നു ജാതിയുടെ പേരില്‍ അകലുന്നു.. തിരിഞ്ഞു നോക്കുബോള്‍ ജീവിതം ശൂന്യം